മേപ്പാടി: മുണ്ടക്കൈ ഏലമലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരങ്ങൾക്കിടയിൽ കാൽ കുടുങ്ങിയ കാട്ടാനയെ വനപാലകർ രക്ഷപ്പെടുത്തി കാടു കയറ്റി. കാലുകൾ പ്ലാവിന്മേൽ കയറ്റിവെച്ച് തുമ്പിക്കൈകൊണ്ട് ചക്ക പറിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് വലതുകാൽ മരങ്ങൾക്കിടയിൽ കുടുങ്ങിയത്. തോട്ടം തൊഴിലാളി ലീലയെ ആക്രമിച്ച ആനയോടൊപ്പമുണ്ടായിരുന്ന പിടിയാനയാണ് ഏറെനേരം കാൽ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ വേദനകൊണ്ട് പുളഞ്ഞത്.
വനം വകുപ്പ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും മയക്കുവെടിവെച്ചില്ല. ആനയെ മയക്കുവെടി വെക്കുന്നത് വിഷമം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയാണ് ഇതിന് തയാറാകാതിരുന്നത്.
പിന്നീട് വനം വകുപ്പ് ജീവനക്കാർ കാൽ കുടുങ്ങിയ മരം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി മുറിച്ചുമാറ്റിയാണ് ആനയെ രക്ഷിച്ചത്. സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്, മേപ്പാടി റേഞ്ച് ഓഫിസർ ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.