വെങ്ങപ്പള്ളി: അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ രണ്ടു പെണ്‍കുട്ടികളെയുംകൊണ്ട് ദുരിതം അനുഭവിക്കുകയാണ് വെങ്ങപ്പള്ളി ലാന്റ്ലസ് കോളനിയിലെ മിനി എന്ന ആദിവാസി വീട്ടമ്മ. ആറു വര്‍ഷമായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡിലാണ് ഇവരുടെ താമസം.
ലാന്റ്ലസ് കോളനിയിലെ മിക്ക കുടുംബാംഗങ്ങൾക്കും വീട് ഉണ്ടായിട്ടും സ്വസ്ഥമായി താമസിക്കാൻ കഴിയാതെ പെരുവഴിയിലാണ് പണിയ വിഭാഗത്തിൽപെട്ട ഈ കുടുംബം. ഇവർ താമസിക്കുന്ന ടാര്‍പോളിന്‍ വെച്ച ഭൂമി പഞ്ചായത്ത് അനുവദിച്ചതാണ്. കൂലിവേല ചെയ്തു കിട്ടുന്ന പണം അന്നന്നത്തെ ചെലവിനും മക്കളുടെ പഠിപ്പിനും തികയാറില്ല.
ഇക്കഴിഞ്ഞ മഴക്കെടുതിയില്‍ ഷെഡ് കൂടുതല്‍ നാശത്തിലായി. നല്ലൊരു ശുചിമുറി ഇല്ലാത്തതും ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.
ചൂട് കടുത്തതോടെയുള്ള ദുരിതങ്ങളും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. സുരക്ഷിതമില്ലാത്ത ഷെഡിൽ ഇനിയും എത്രകാലം കഴിയേണ്ടിവരുമെന്ന ആധിയിലാണ് ഈ കുടുംബം. അധികൃതർ ഇടപെട്ട് അടച്ചുറപ്പുള്ള വീട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.