മലപ്പുറം: വയനാട് ദുരന്തത്തിനിരയായവരുടെ പുനരധിവാസപ്രദേശത്ത് പള്ളിയും മദ്‌റസയും നിർമിച്ചുനല്‍കുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. സമസ്ത സഹായപദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ഫണ്ട് സമാഹരണം വിജയിപ്പിച്ചവർക്ക് നേതൃത്വം നന്ദി രേഖപ്പെടുത്തി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷകസംഘടന നേതാക്കളും ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മേപ്പാടിയില്‍ ചേര്‍ന്ന അവലോകന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
സമസ്തയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസസഹായം ഉള്‍പ്പെടെ മറ്റു കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പിന്നീട് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.