സുൽത്താൻ ബത്തേരി: തമിഴ്നാട്, കേരള അതിർത്തി കടന്നുള്ള ഓട്ടോറിക്ഷകളുടെ സഞ്ചാരം ചീരാലിൽ വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി. തമിഴ്നാട്ടിൽനിന്ന് എത്തിയ ഏതാനും മഞ്ഞ നിറമുള്ള ഓട്ടോറിക്ഷകൾ ചീരാലിലെ തൊഴിലാളികൾ കഴിഞ്ഞദിവസം തടഞ്ഞതോടെയാണ് പൊലീസിന് ഇടപെടേണ്ടിവന്നത്.
പ്രശ്നം സംബന്ധിച്ച് തമിഴ്നാട് പൊലീസുമായി ചർച്ച നടത്തുമെന്ന് നൂൽപുഴ പൊലീസ് ഉറപ്പുകൊടുത്തതോടെ ചീരാലിലെ തൊഴിലാളികൾ പിൻവാങ്ങുകയായിരുന്നു. നമ്പ്യാർകുന്ന് അതിർത്തി കടന്നുപോകുന്ന കേരള ഓട്ടോകളെ അവിടത്തെ തൊഴിലാളികൾ തടയുന്നത് തുടരുകയാണ്. എന്നാൽ, തമിഴ്നാട്ടിൽനിന്ന് ദിവസവും നിരവധി ഓട്ടോകൾ ഇവിടേക്ക് എത്തുന്നുമുണ്ട്.
അതിർത്തി കടന്ന് 10 കിലോമീറ്ററോളം ഓട്ടോകൾ പോകുന്ന പതിവുണ്ടെന്നും തമിഴ്നാട്ടിലെ തൊഴിലാളികൾ അതിന് സമ്മതിക്കുന്നില്ലെന്നുമാണ് ചീരാലിലെ തൊഴിലാളികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.