മുള്ളൻകൊല്ലി: നിത്യവും നിരവധിപേർ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പഞ്ചായത്ത് ഓഫിസ് കെട്ടിടം തകർച്ചയിൽ. കഴിഞ്ഞ ദിവസം സി.ഡി.എസ് ഓഫിസ് പ്രവർത്തിക്കുന്ന ഓഫിസിനുമുകളിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ഓഫിസിൽ ആരും ഇല്ലാതിരുന്ന സമയത്താണ് സിമന്റ് പാളികൾ അടർന്നുവീണത്. പഞ്ചായത്ത് ഓഫിസിന്റെ പ്രധാന ഓഫിസിലും തകർച്ച ഭീഷണിയിലാണ്.
കുടുംബശ്രീ ഓഫിസിന്റെ മുകൾ ഭാഗത്തെ പാളികൾ ഇതിനകം പലപ്പോഴായി അടർന്നുവീണിട്ടുണ്ട്. ഓഫിസിലെ കസേരകൾ, മേശ എന്നിവക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. രാവിലെ ജീവനക്കാർ എത്തുന്നതിനുമുമ്പാണ് ഇവ നിലംപൊത്തിയത്. കോൺക്രീറ്റ് തൂണുകളുടെ പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവ എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ്. ഓഫിസിൽ ജീവനക്കാർ ഭയത്തോടെയാണ് ഇരിക്കുന്നത്. കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് നിൽക്കുകയാണ്. കുടുംബശ്രീ ഓഫിസ് താൽക്കാലികമായെങ്കിലും മാറ്റണമെന്നാണ് ആവശ്യം. പഞ്ചായത്ത് ഓഫിസ് പുതുക്കിപ്പണിയുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും പ്രവൃത്തികൾ വേഗത്തിലല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.