പള്ളിക്കൽ: എടവക പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന എന്റെ കേരവൃക്ഷം, എന്റെ അഭിമാനം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. കമ്മന കോശാലി പട്ടികവര്‍ഗ സങ്കേതത്തില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോര്‍ജ് പടകൂട്ടില്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നാലായിരം കുറ്റ്യാടി വിത്തുതേങ്ങ സംഭരിച്ച് മുളപ്പിച്ച് പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നട്ടുപരിപാലിച്ച് കേര ഗ്രാമമാക്കി മാറ്റിയെടുക്കുന്നതാണ് പദ്ധതി.
കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ നൂറു പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തീകരിച്ച 1700ഓളം തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി തെങ്ങിന് തൈ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിര്‍വഹിച്ചു. വാര്‍ഡ് മെംബറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ ജെന്‍സി ബിനോയി, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ പി.പി. ഷിജി, എടവക കഎന്റെ കേരവൃക്ഷം, എന്റെ അഭിമാനം പദ്ധതിക്ക് തുടക്കംഷി ഓഫിസര്‍ ജി.വി. രജനി, ജില്‍സണ്‍ തൂപ്പുങ്കര, അക്രഡിറ്റഡ് എൻജിനീയര്‍ സി.എച്ച്. സമീല്‍, ഓവര്‍സിയര്‍ ജോസ് പി. ജോണ്‍, ദീപ ജോണ്സണ്, ബിന്ദു ഡൊമിനിക്ക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.