കമ്പളക്കാട്: അൽ മദ്റസത്തുൽ അൻസാരിയ്യയിലെ ചതുർദിന മീലാദാഘോഷ പരിപാടികൾക്ക് കൊടിയേറി. സൗത്ത് സോൺ ജനറൽ സെക്രട്ടറി പി.ടി. അശ്റഫ് ഹാജി പതാക ഉയർത്തി. ഖതീബ് അബ്ദുസ്സലീം മാഹിരി പ്രാർഥന നടത്തി. വിദ്യാർഥികളുടെ കലാസാഹിത്യ മത്സരം തിങ്കളാഴ്ച വൈകീട്ട് വരെ തുടരും. ഞായറാഴ്ച രാത്രി മീലാദ് പ്രഭാഷണവും തിങ്കളാഴ്ച രാത്രി ബുർദ ആസ്വാദന സദസ്സും നടക്കും.
മേപ്പാടി: കേരള മുസ്ലിം ജമാഅത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ നബിദിന റാലി നടത്തി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച റാലി കെ.ബി ജങ്ഷനിൽ സമാപിച്ചു. റാലിക്ക് പി. അബ്ദുല്ല സഖാഫി, ബഷീർ സഅദി, മുഹമ്മദാലി സഖാഫി, സഅദ് ഖുതുബി, പി.സി. ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.
കൽപറ്റ: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദീനാ പാഷൻ-മദ്ഹുറസൂൽ ഗ്രാന്റ് കോൺഫറൻസ് 26ന് മീനങ്ങാടിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാചകൻ, പ്രകൃതിയും പ്രഭാവവും എന്ന പ്രമേയത്തിൽ മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് മഗ് രിബ് നമസ്കാരാനന്തരം സമ്മേളനം സംഘടിപ്പിക്കുന്നത്. ശൗഖത്തലി വെള്ളമുണ്ട മദ്ഹുറസൂൽ പ്രഭാഷണം നിർവഹിക്കും. ജില്ലയിലെ ഉലമാക്കൾ അണിനിരക്കുന്ന ഗ്രാന്റ് മൗലീദ് സദസ്സിന് അബ്ദുറഹ്മാൻ മുത്തുക്കോയ തങ്ങൾ വല്ലപ്പുഴ നേതൃത്വം നൽകും.
പനമരം: ബദ്റുൽഹുദയിൽ നടന്നുവരുന്ന അൽമവദ്ദ മീലാദ് കാമ്പയിനിന്റെ ഭാഗമായി 90 പേർക്കുള്ള പുതുവസ്ത്ര വിതരണം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പനമരം ബദറുൽ ഹുദയിൽ നടക്കും. ഇതോടനുബന്ധിച്ച് ഓർഫൻ ഹോം കെയറിൽപെട്ട അനാഥമക്കളുടെ സംഗമവും നടക്കുന്നുണ്ട്. വസ്ത്രവിതരണം ത്വാഹിർ തുറാബ് തങ്ങൾ നിർവഹിക്കും. കെ.കെ മമ്മൂട്ടി മദനി, പി. ഉസ്മാൻ മൗലവി, തെക്കേടത്ത് അബൂബക്കർ, ഇബ്രാഹീം സഖാഫി, മുഹ്യദ്ദീൻ മിസ്ബാഹി, ഹനീഫ സഖാഫി, വരിയിൽ മഹ്മൂദ്, വി. ഹംസ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.