വനത്തിൽനിന്ന് കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് അവഗണന: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കൊമ്മൻചേരി വനത്തിൽനിന്ന് ഏഴു വർഷങ്ങൾക്കു മുമ്പ് കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫിസറും 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കൊമ്പൻമൂല സെറ്റിൽമെന്‍റിലാണ് 14 കുടുംബങ്ങളെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവരെ കാടിനുള്ളിൽനിന്ന് കുടിയിറക്കിയത്. ഏഴുവർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയില്ല. വനത്തിനുള്ളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആറ് കുടുംബങ്ങൾക്ക് ആറ് താൽക്കാലിക ടെന്‍റുകളാണ് ഒരുക്കിയത്. താൽക്കാലിക കൂരകൾ നാശത്തിന്‍റെ വക്കിലാണ്.

കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളും മരുന്നും വൈദ്യുതിയും ഇവർക്ക് നിഷേധിക്കുന്നുവെന്നാണ് ആരോപണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - Neglect of evicted families from forest: Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.