കൽപറ്റ: സംസ്ഥാന സര്‍ക്കാറിന്റെ നവകേരളം കർമപദ്ധതിയില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആറ് വിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് തരിയോട്, ജി.യു.പി.എസ് കോട്ടനാട്, ജി.എല്‍.പി.എസ് വിളമ്പുകണ്ടം, ജി.എല്‍.പി.എസ് പനവല്ലി എന്നീ വിദ്യാലയങ്ങളിലെ പുതിയ ഹൈടെക് കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. മികവുറ്റ വിദ്യാലയങ്ങള്‍ കാലത്തിനനുസരിച്ച് മുഖം മിനുക്കുന്നതോടെ നവകേരളം സാധ്യമാകുമെന്നും വിദ്യാലയങ്ങളുടെ പുരോഗതി നാടിന്റെ പുരോഗതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പത്തര ലക്ഷം കുട്ടികളുടെ വർധനയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലാബ്-ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.
പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. കൽപറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് ശിലാഫലകം അനാച്ഛാദനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.
ജി. ഷിബു മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ബി. അജിത്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് സ്കൂള്‍തല പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ. മമ്മുട്ടി അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. റെനി എബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബാലന് വെള്ളരിമ്മല്‍, പി. കല്യാണി, ഡി.ഡി.ഇ കെ. ശശിപ്രഭ, വാസുദേവന്‍, ടി.കെ. അജിത് കുമാര്‍, പി.കെ. സുധ, പി.സി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കിഫ്ബിയില്‍നിന്നും മൂന്നുകോടി രൂപ വകയിരുത്തിയാണ് ഇവിടെ കെട്ടിടം നിർമിച്ചത്.
വിളമ്പുകണ്ടം എല്‍.പി.എസില്‍ ഒ.ആര്. കേളു എ.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷന് മെംബര്‍ കെ.ബി. നസീമ, ഗ്രാമപഞ്ചായത്ത് അംഗം ശോഭന രാമകൃഷ്ണന്, പ്രധാനാധ്യാപിക ലിസി അഗസ്റ്റിന്, വില്സൻ തോമസ്, എ.ഇ. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആനപ്പാറ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ പി.ടി.എ പ്രസിഡന്റ് ഷാജി കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഡോ. ടി.കെ. അബ്ബാസ് അലി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ എ.സി. പ്രീത, ഹെഡ്മാസ്റ്റര് ജോയി വി. സ്കറിയ തുടങ്ങിയവര്‍ സംസാരിച്ചു.
പനവല്ലി ജി.എല്‍.പി സ്കൂള്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് ഫലകം അനാച്ഛാദനം ചെ.യ്തു വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കെ. റഫീഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം എ.എന്‍. സുശീല, കെ. മനോജ്, കെ. അനൂപ്, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ കെ. സജി, ബിന്ദു സുരേഷ്, കെ. പ്രഭാകരന്, സി.എം. സിനോജ്, പ്രധാനാധ്യാപിക കെ.കെ. സജിത തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടനാട് ജി.യു.പി സ്കൂളില്‍ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.