Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജില്ലയിൽ ആറ്​...

ജില്ലയിൽ ആറ്​ വിദ്യാലയങ്ങൾക്ക്​ പുതിയ കെട്ടിടങ്ങൾ

text_fields
bookmark_border
ജില്ലയിൽ ആറ്​ വിദ്യാലയങ്ങൾക്ക്​ പുതിയ കെട്ടിടങ്ങൾ
cancel
camera_alt

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ആ​ന​പ്പാ​റ ജി.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ടം

Listen to this Article

ക​ൽ​പ​റ്റ: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യി​ല്‍ വി​ദ്യാ​കി​ര​ണം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ജി​ല്ല​യി​ലെ ആ​റ് വി​ദ്യാ​ല​യ​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​എം.​എ​ച്ച്.​എ​സ്.​എ​സ് വെ​ള്ള​മു​ണ്ട, ജി.​എ​ച്ച്.​എ​സ്.​എ​സ് ആ​ന​പ്പാ​റ, ജി.​എ​ച്ച്.​എ​സ്.​എ​സ് ത​രി​യോ​ട്, ജി.​യു.​പി.​എ​സ് കോ​ട്ട​നാ​ട്, ജി.​എ​ല്‍.​പി.​എ​സ് വി​ള​മ്പു​ക​ണ്ടം, ജി.​എ​ല്‍.​പി.​എ​സ് പ​ന​വ​ല്ലി എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പു​തി​യ ഹൈ​ടെ​ക് കെ​ട്ടി​ട​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ര്‍പ്പി​ച്ച​ത്. മി​ക​വു​റ്റ വി​ദ്യാ​ല​യ​ങ്ങ​ള്‍ കാ​ല​ത്തി​ന​നു​സ​രി​ച്ച് മു​ഖം മി​നു​ക്കു​ന്ന​തോ​ടെ ന​വ​കേ​ര​ളം സാ​ധ്യ​മാ​കു​മെ​ന്നും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പു​രോ​ഗ​തി നാ​ടി​ന്‍റെ പു​രോ​ഗ​തി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ത്ത​ര ല​ക്ഷം കു​ട്ടി​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​രി​യോ​ട് ഗ​വ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ലാ​ബ്-​ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ച്ച​ത്.

പ്ലാ​ന്‍ ഫ​ണ്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ക​ൽ​പ​റ്റ എം.​എ​ല്‍.​എ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ത​രി​യോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​

ജി. ഷി​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ ബി. ​അ​ജി​ത്കു​മാ​ര്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

വെ​ള്ള​മു​ണ്ട ജി.​എം.​എ​ച്ച്.​എ​സ്.​എ​സി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സു​ധി രാ​ധാ​കൃ​ഷ്ണ​ന്‍ സ്‌​കൂ​ള്‍ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. മ​മ്മു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ സ​ന്ദേ​ശം ച​ട​ങ്ങി​ല്‍ വാ​യി​ച്ചു. റെ​നി എ​ബ്ര​ഹാം റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

വെ​ള്ള​മു​ണ്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജം​ഷീ​ര്‍ കു​നി​ങ്ങാ​ര​ത്ത്, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രാ​യ ബാ​ല​ന്‍ വെ​ള്ള​രി​മ്മ​ല്‍, പി. ​ക​ല്യാ​ണി, ഡി.​ഡി.​ഇ കെ. ​ശ​ശി​പ്ര​ഭ, വാ​സു​ദേ​വ​ന്‍, ടി.​കെ. അ​ജി​ത് കു​മാ​ര്‍, പി.​കെ. സു​ധ, പി.​സി. തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. കി​ഫ്ബി​യി​ല്‍നി​ന്നും മൂ​ന്നു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

വി​ള​മ്പു​ക​ണ്ടം എ​ല്‍.​പി.​എ​സി​ല്‍ ഒ.​ആ​ര്‍. കേ​ളു എ.​എ​ല്‍.​എ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

പ​ന​മ​രം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഗ​ഫൂ​ര്‍ കാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ സ​ന്ദേ​ശം ച​ട​ങ്ങി​ല്‍ വാ​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ മെം​ബ​ര്‍ കെ.​ബി. ന​സീ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ​ന രാ​മ​കൃ​ഷ്ണ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ലി​സി അ​ഗ​സ്റ്റി​ന്‍, വി​ല്‍സ​ൻ തോ​മ​സ്,​ എ.​ഇ. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പ്ര​വീ​ണ്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ന​പ്പാ​റ ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി​യി​ല്‍ പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സി. ​അ​സൈ​നാ​ര്‍ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ഡോ. ​ടി.​കെ. അ​ബ്ബാ​സ് അ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍സി​പ്പ​ൽ എ.​സി. പ്രീ​ത, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​യി വി. ​സ്‌​ക​റി​യ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

പ​ന​വ​ല്ലി ജി.​എ​ല്‍.​പി സ്‌​കൂ​ള്‍ തി​രു​നെ​ല്ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ.​യ്തു വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ കെ. ​ഹ​രീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​റ​ഫീ​ഖ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ.​എ​ന്‍. സു​ശീ​ല, കെ. ​മ​നോ​ജ്, കെ. ​അ​നൂ​പ്, ഡ​യ​റ്റ് സീ​നി​യ​ര്‍ ലെ​ക്ച​റ​ര്‍ കെ. ​സ​ജി, ബി​ന്ദു സു​രേ​ഷ്, കെ. ​പ്ര​ഭാ​ക​ര​ന്‍, സി.​എം. സി​നോ​ജ്, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. സ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. കോ​ട്ട​നാ​ട് ജി.​യു.​പി സ്‌​കൂ​ളി​ല്‍ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school building
News Summary - new building for six schools
Next Story