മാനന്തവാടി: പനമരം നെല്ലിയമ്പത്ത് വയോധിക ദമ്പതികളെ മുഖംമറച്ചെത്തിയ രണ്ടംഗ സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം പഴുതടച്ച്. വ്യാഴാഴ്ച രാത്രിയാണ് താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ നായർ (72), ഭാര്യ പത്മാവതി (68) എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രനാണ് നേതൃത്വം നൽകുന്നത്.
സംഘത്തിൽ നിരവധി കൊലപാതക കേസുകൾ തെളിയിച്ച, നിലവിൽ കാസർകോട് ഡിവൈ.എസ്.പിയായ പി.പി. സദാനന്ദൻ ഉൾപ്പെടെയുള്ളവരുടെ സേവനം തേടിയിട്ടുണ്ട്. കൂടാതെ, ബത്തേരി ഡിവൈ.എസ്.പി വി.വി.ബെന്നി, ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി പ്രകാശ് പടന്നയിൽ ഉൾപ്പെടെയുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്.
പത്ത് പേരടങ്ങുന്ന ഓരോ സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. കവർച്ചാശ്രമത്തിെൻറ ഭാഗമായുള്ള കൊലപാതകമാണെന്നും ആയുധം ഉപയോഗിച്ച് ശീലമുള്ളവരാണ് കൊലക്കു പിന്നിലെന്നുമാണ് പൊലീസ് അനുമാനം.
സംഭവം നടന്ന വീട്ടിൽ നിന്നു ഒന്നര കി.മീ. ചുറ്റളവിലുള്ള വീടുകൾ, തോട്ടങ്ങൾ, കുളങ്ങൾ, പുഴ എന്നിവയെല്ലാം പൊലീസ് അരിച്ചുപെറുക്കി. വീടിെൻറ പിറകു ഭാഗത്തെ മരത്തിെൻറ ജനലഴികൾ ഇളക്കിയത് പറമ്പിൽ നിന്നു കണ്ടെത്തി. കൂടാതെ ശാസ്ത്രീയ പരിശോധനയിൽ വിരലടയാളങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. അന്വേഷണ ഭാഗമായി അടുത്ത ബന്ധുക്കളെയും നിരീക്ഷിക്കുന്നതായാണ് സൂചന. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കും.
പനമരം: മുഖംമൂടി ധാരികളായ അജ്ഞാത സംഘത്തിെൻറ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധിക ദമ്പതികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.30 ഓടെ മൃതദേഹങ്ങള്‍ കാവടത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
ശനിയാഴ് ഉച്ചക്ക് രണ്ടരയോടെയാണ് മൃതദ്ദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വയനാട്ടിലെ വസതിയിലേക്ക് കൊണ്ടുവന്നത്. നാലോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തി. റോഡിനിരുവശവും വിലാപയാത്ര കാണാനും ഒരുനോക്ക് കാണാനും ആളുകളുണ്ടായിരുന്നു. അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചു.
കോവിഡ് രണ്ടാം തരംഗത്തി െൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വളരെ കുറഞ്ഞ ആളുകളെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്. മക്കളായ മുരളി പ്രസാദ്, മഹേഷ്, മകളുടെ മകൻ സിദ്ധാർഥ് എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.