ഗൂഡല്ലൂർ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനുശേഷം നടന്ന നിശ്ശബ്ദ പ്രചാരണവും സമാപിച്ചതോടെ നീലഗിരിയും ഇന്ന് ബൂത്തിലേക്ക്. രാഷ്ട്രീയപാർട്ടി നേതാക്കളും പ്രവർത്തകരും തങ്ങളുടെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഒരിക്കൽകൂടി വോട്ടർമാരെ ഓർമപ്പെടുത്തികൊണ്ടാണ് വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് സമാപനം കുറിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. നീലഗിരി ലോക്സഭ മണ്ഡലത്തിൽ 14,18,914 വോട്ടർമാരാണുള്ളത്. എട്ട് രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർഥികളും എട്ട് സ്വാതന്ത്ര്യരുമാണ് ജനവിധി തേടുന്നത്.നീലഗിരി ലോക്സഭ മണ്ഡലത്തിൽ ഊട്ടി, ഗൂഡല്ലൂർ, കൂനൂർ, മേട്ടുപ്പാളയം, അവിനാശി, ഭവാനിസാഗർ തുടങ്ങിയ ആറ് നിയമസഭ മണ്ഡലങ്ങളാനുള്ളത്.
ഇതിൽ ഊട്ടി, കൂനൂർ ഗൂഡല്ലൂർ നിയമസഭ മണ്ഡലങ്ങൾ നീലഗിരി ജില്ലയിലും മേട്ടുപ്പാളയം കോയമ്പത്തൂർ ജില്ലയിലും അവിനാശി തിരുപ്പൂർ ജില്ലയിലും ഭവാനി സാഗർ ഈറോഡ് ജില്ലയിലുമാണ് ഉൾപ്പെടുന്നത്.
ഊട്ടി നിയോജക മണ്ഡലത്തിൽ 1,94,256ഉം ഗൂഡല്ലൂരിൽ 1,91,614ഉം കുനൂരിൽ 1,87,754ഉം ഭവാനി സാഗറിൽ 2,59,094ഉം മേട്ടുപ്പാളയത്തിൽ 3,02,426 ഉം അവിനാശിയിൽ 2,83,771ഉം വോട്ടർമാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.