പു​ളി​യ​മ്പാ​റ​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്ക് പോ​വാ​ൻ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ബസ് സൗകര്യമില്ല; യാത്രാദുരിതത്തിൽ വിദ്യാർഥികൾ

ഗൂ​ഡ​ല്ലൂ​ർ: പു​ളി​യ​മ്പാ​റ​യി​ൽ നി​ന്ന് ഗൂ​ഡ​ല്ലൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലേ​ക്ക് എ​ത്തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​സ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് യാ​ത്രാ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

പു​ളി​യ​മ്പാ​റ, കോ​ഴി​ക്കൊ​ല്ലി, ക​ത്തി​രി​ത്തോ​ട്, കൊ​ല്ലൂ​ർ, കാ​പ്പി​ക്കാ​ട്, പു​ളി​യം​വ​യ​ൽ, മ​ഞ്ഞ​മൂ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 50ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഗൂ​ഡ​ല്ലൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന​ത്. ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ദി​വ​സ​വും ജീ​പ്പി​നും ഓ​ട്ടോ​യ്ക്കും 30 രൂ​പ മു​ട​ക്കി സ്കൂ​ളി​ലെ​ത്തേ​ണ്ട​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഒ​രു സ്വ​കാ​ര്യ​ബ​സ് സ​ർ​വിസ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ശ​നി​യും ഞാ​യ​റും ഓ​ടാ​റി​ല്ലെ​ന്ന് സി​.പി.​എം പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​ർ പു​ളി​യ​മ്പാ​റ പ​റ​ഞ്ഞു. ടി.​എ​ൻ.​എ​സ്.​ടി.​സി സ​ർ​വി​സി​ന് ഡി​പ്പോ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Tags:    
News Summary - No bus service; posed a big challenge for the students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.