തരുവണ: വെള്ളമുണ്ട മൃഗാശുപത്രിയുടെ കീഴിലെ തരുവണ ഐ.സി.ഡി.പി സബ് സെൻററിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇല്ലാതായിട്ട് ഒരു വർഷം കഴിഞ്ഞു. പന്ത്രണ്ടാം വാർഡിലെ മുഖ്യ തൊഴിൽ ക്ഷീര മേഖലയാണ്. കന്നുകാലികൾക്ക് രോഗം വന്നാൽ വെള്ളമുണ്ട മൃഗാശുപത്രിയെ ആശ്രയിക്കണം. പലപ്പോഴും അവിടെ നിന്ന് സേവനം കിട്ടാറുമില്ല.
തരുവണ കരിങ്ങാരിയിൽ ഈ സ്ഥാപനം തുറക്കുന്നു എന്നല്ലാതെ സേവനം കിട്ടുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ക്ഷീരകർഷകർ സമരത്തിനൊരുങ്ങുകയാണ്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ നിയമിക്കണമെന്ന് ക്ഷീരകർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.കരിന്തോളിൽ ജോർജ് അധ്യക്ഷത വഹിച്ചു. ചാപ്രം ബേബി, സുരേഷ് ആറാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.