വൈത്തിരി: ഇക്കഴിഞ്ഞ മാസങ്ങളിലായി പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്ക് ബാധിച്ചത് നോറോ വൈറസ് എന്ന് സ്ഥിരീകരണമെത്തിയതോടെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി അധികൃതർ. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും നേരിട്ടും പകരുന്ന ഈ വൈറസ് പക്ഷേ, മാരകമല്ലെന്നാണ് സർവകലാശാല, ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. വയറിളക്കം, ഛർദി, മനംപിരട്ടൽ തുടങ്ങിയവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. രണ്ടോ മൂന്നോ ദിവസങ്ങൾകൊണ്ട് മാറും. രോഗബാധിതനായ വ്യക്തിയില്‍നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്ക്കുകയും സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.
കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം.
വൈറസ് ബാധിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഒന്നു മുതല്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍, അതു കഴിഞ്ഞുള്ള രണ്ടു ദിവസങ്ങള്‍ വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
വൈറസ് ബാധിതര്‍ വീട്ടിലിരിക്കണം. ഒ.ആര്.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കണം.ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
നായ്, പന്നി, പൂച്ച തുടങ്ങിയ മൃഗങ്ങളിലും രോഗം ബാധിക്കുകയും പകരുകയും ചെയ്യും. മാരകമായ വൈറസല്ല ഇതെങ്കിലും കോളജുകളിലും ഹോസ്റ്റലുകളിലും ആവശ്യമായ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും സർവകലാശാല ഡീൻ ഡോ. കോശി ജോൺ പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിലായി നിരവധി വിദ്യാർഥികൾക്ക് വയറിളക്കവും ഛർദിയും മറ്റു ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതോടെ സർവകലാശാലയുടെ കീഴിലുള്ള കോളജുകളും ഹോസ്റ്റലുകളും പത്തു ദിവസത്തിലധികം അടച്ചിട്ടിരുന്നു. കോളജുകൾ തുറന്നതിനു ശേഷവും നാൽപതോളം വിദ്യാർഥികൾക്ക് വീണ്ടും രോഗം ബാധിച്ചു. തുടർന്ന് ഇവരുടെ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.
സ്ഥാപനങ്ങളിലെ ജല സ്രോതസ്സുകള്‍ വൃത്തിയാക്കണം –ജില്ല കലക്ടര്‍
കൽപറ്റ: ജില്ലയിലെ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, പട്ടികവർഗ വികസന വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജല സ്രോതസ്സുകളും ജലസംഭരണികളും അടിയന്തരമായി ശുചീകരിക്കാന്‍ ജില്ല കലക്ടർ എ. ഗീത നിർദേശം നല്കി. ആവശ്യമെങ്കില്‍ ജല പരിശോധനക്കും വിധേയമാക്കണം. പല സ്ഥാപനങ്ങളിലേയും കുടിവെള്ള സ്രോതസ്സുകള്‍, ജലസംഭരണികള്‍ എന്നിവയിലൂടെ അന്തേവാസികള്‍ക്ക് രോഗങ്ങള്‍ പിടിപെടുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർമാർ എന്നിവര്‍ സ്ഥാപനങ്ങളില്‍ നേരില്‍ പരിശോധന നടത്തണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ദുരന്ത നിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവില്‍ കലക്ടർ നിർദേശിച്ചു.
പ്രതിരോധ മാര്‍ഗങ്ങള്‍
വൈറസ് മാരകമല്ല –ഡി.എം.ഒ
വൈത്തിരി: പൂക്കോട് സർവകലാശാല വിദ്യാർഥികളിൽ കണ്ടെത്തിയത് നോറോ വൈറസാണെന്ന് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക പറഞ്ഞു. നോറോ വൈറസ് മാരകമല്ല. സാധാരണ ഉണ്ടാകുന്നതും ചെറുതുമായ വൈറസ് മൂലമുണ്ടാകുന്ന രോഗം പെട്ടെന്നു മാറുന്നതുമാണ്. ജനങ്ങളിൽ ഭീതിയുളവാക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു. രോഗം വരാതിരിക്കാനും പകരാതിരിക്കാനും ജാഗരൂകരാകണം. ആരോഗ്യപരമായ മുൻകരുതലുകൾ എടുക്കുകയും ജല സ്രോതസ്സുകളും പരിസരങ്ങളും വൃത്തിയുള്ളതായി സൂക്ഷിക്കുകയും വേണം. ഇതിനായി വിദ്യാർഥികളിലും പൊതുജനങ്ങളിലും ബോധവത്കരണത്തിന് ആരോഗ്യപ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.