ഗൂഡല്ലൂർ: ഊട്ടി ഗവ.മെഡിക്കൽ കോളജ് നിർമാണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തീകരിക്കുമെന്ന് ജില്ല വികസന പദ്ധതി നിരീക്ഷകനും ടൂറിസം മന്ത്രിയുമായ കെ.രാമചന്ദ്രൻ പറഞ്ഞു. 461 കോടി രൂപ ചെലവിലാണ് നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ നിർമാണ പ്രവർത്തനങ്ങൾ യഥാസമയം പൂർത്തിയാക്കാനായില്ല.
ചൊവ്വാഴ്ച തമിഴ്നാട് ടൂറിസം മന്ത്രി രാമചന്ദ്രൻ അപ്രതീക്ഷിത സന്ദർശനം നടത്തി കോളജ് കെട്ടിടങ്ങൾ പരിശോധിച്ചു. കഴിഞ്ഞ വർഷം മുതൽ 150 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. മന്ത്രി ഹോസ്റ്റലിലെ സൗകര്യങ്ങളും വിലയിരുത്തി. തുടർന്ന് അധികൃതരുമായി അവലോകന യോഗം നടത്തി. ജില്ല കലക്ടർ എസ്.പി. അംറിത്ത്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മനോഹരി മറ്റ് പൊതുമരാമത്ത് അധികൃതർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.