പനമരം: കഴുക്കലോടി പാലത്തിന്റെ എക്സ്പാൻ ജോയന്റ് അടച്ച ടാർ ഇളകി. ഇതിനാൽ ഈ വിടവിലൂടെ വെള്ളം താഴോട്ട് ഇറങ്ങുന്നതായി പരാതി. പനമരം, വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ യോജിപ്പിക്കുന്ന പാലമാണു കഴുക്കലോടി. ചേരിയം കൊല്ലിക്കും വിളമ്പുകണ്ടത്തിനുമിടയിൽ നിർമിച്ച പാലം 2013 ൽ അന്നത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. മാനന്തവാടിയിൽ നിന്നു ചേരിയം കൊല്ലി വഴി കൽപറ്റക്ക് പോകുന്ന ബസുകളും പനമരത്ത് നിന്നു പടിഞ്ഞാറത്തറക്ക് പോകുന്ന ബസുകളുമടക്കം നുറുക്കണക്കിനു വാഹനങ്ങളാണ് കഴുക്കലോടി പാലത്തിലൂടെ കടന്നു പോകുന്നത്. പാലത്തിന്റെ തുടക്കത്തിലും നടുഭാഗത്തെയും ജോയന്റിലെ ടാർ ആണ് പൊളിഞ്ഞുപോയത്. ഇതിലൂടെ വെള്ളം ഇറങ്ങിയാൽ പാലത്തിനു കേടുപാടുണ്ടാകുമെന്നാണ് ആശങ്ക. അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.