മുണ്ടക്കൈ: അനാഥരായി ദുരന്തഭൂമിയിൽ ബാക്കിയായ വളർത്തുമൃഗങ്ങൾ. നാടുതന്നെ ഇല്ലാതായതോടെ ഭക്ഷണവും വെള്ളവും കിട്ടാത്ത ഇവയുടെ അവസ്ഥ പരിതാപകരമാണ്. മുണ്ടക്കൈയിലേക്ക് എത്തുമ്പോൾതന്നെ നിരവധി കാലികൾ അലഞ്ഞുനടക്കുന്നത് കാണാം. സന്നദ്ധസംഘടന പ്രവർത്തകർ ഇവർക്ക് ഭക്ഷണം നൽകുന്നുണ്ടെങ്കിലും അപര്യാപ്തമാണ്. തിരച്ചിൽ നടത്തുന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി നായ്ക്കളാണ് ചുറ്റിപ്പറ്റി നടക്കുന്നത്.
തങ്ങളുടെ സ്നേഹസമ്പന്നരായ യജമാനന്മാർ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അവ അറിയുന്നുണ്ടാവുമോ. നിരവധി വളർത്തുമൃഗങ്ങൾ ദുരന്തത്തിൽ മണ്ണടിഞ്ഞിട്ടുമുണ്ട്. നൂറോളം കാലികൾ ഇവിടെ ചത്തുവെന്നാണ് പ്രാഥമിക കണക്ക്. ദുരന്തബാധിത പ്രദേശങ്ങൾ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. കാലിത്തീറ്റയടക്കം എത്തിക്കാനും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.