കല്പറ്റ: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും സര്‍വകലാശാലകളില്‍ ഓപണ്‍ രജിസ്ട്രേഷന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി.
വിദ്യാഭ്യാസമേഖലയില്‍ ജില്ലയോട് തുടരുന്ന അവഗണനക്കെതിരെയായിരുന്നു മാര്‍ച്ച്. ഹയര്‍സെക്കൻഡറി-ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ബോധപൂർവം ജില്ലയെ അവഗണിക്കുകയാണെന്നും ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി.
സുല്‍ത്താന്‍ ബത്തേരി ഗവ. കോളജ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങി. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്നും ജില്ലയില്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എം.പി. നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
എം.എസ്.എഫ് ജില്ല പ്രസിഡന്റ് സഫ് വാൻ വെള്ളമുണ്ട, ജന. സെക്രട്ടറി പി.എം. റിന്‍ഷാദ്, ട്രഷറര്‍ മുനവ്വറലി സാദത്ത്, വൈസ് പ്രസിഡന്റ് ഷംസീര്‍ ചെറ്റപ്പാലം, ഫായിസ് തലക്കല്‍, അമീനുല്‍ മുക്താര്‍, ഫസല്‍ കമ്പളക്കാട്, റഈസ് വേങ്ങൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.