കൽപറ്റ: യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വയനാട് അതിര്‍ത്തിയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കര്‍ പതിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആര്. ഇളങ്കോ അറിയിച്ചു.
നിർദിഷിട പരിശോധന കേന്ദ്രങ്ങളില്‍നിന്ന് അവര്‍ക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന തരത്തിലാണ് സ്റ്റിക്കർ നൽകുക. കോവിഡ് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടി. മൂന്ന് നിറങ്ങളിലുള്ള സ്റ്റിക്കറുകളുടെ പ്രകാശനം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിർവഹിച്ചു.
സി.കെ. ശശീന്ദ്രന് എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, സബ്കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ജില്ല പൊലീസ് മേധാവി ആര്. ഇളങ്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അയല്‍സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും വയനാട് അതിര്‍ത്തി ചെക്പോസ്റ്റ് വഴി വരുന്ന യാത്രക്കാര്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
1. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ കര്‍ണാടകയില്‍നിന്ന് വരുന്നവര്‍ക്ക് മുത്തങ്ങ തകരപ്പാടിയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റർ ചെയ്യാൻ അക്ഷയ സെൻറര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവരണം.
2. മറ്റു ചെക്പോസ്റ്റുകള്‍ വഴി യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ ചെക്പോസ്റ്റുകളില്‍നിന്നും സ്റ്റിക്കര്‍ പതിച്ച ശേഷം കോവിഡ് പരിശോധനക്കായി കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെൻററിലേക്ക് പോകണം.
3. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെൻറര്‍ മുതല്‍ മുത്തങ്ങ വരെ ഓറഞ്ച്, യെല്ലോ, ഗ്രീന്‍ പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്.
4. കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെൻറര്‍ പരിസരത്ത് 20-25 വാഹനങ്ങള്‍ മാത്രമേ ഒരു സമയം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. അതിര്‍ത്തി കടന്നുവരുന്ന ബാക്കി വാഹനങ്ങള്‍ തകരപ്പാടിയില്‍ പാര്‍ക്ക് ചെയ്യണം.
5. യാത്രക്കാര്‍ തകരപ്പാടി മുതല്‍ ഗ്രീന്‍ പ്രദേശമായ കലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെൻറര്‍ വരെയുള്ള ഇടങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങളില്‍നിന്ന് പുറത്തിറങ്ങരുത്.
6. ഫെസിലിറ്റേഷന്‍ സെൻററിലെ പരിശോധനക്കുശേഷം വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കും.
7. വയനാട് ജില്ലയിലേക്കുള്ള യാത്രക്കാര്‍ നേരെ സര്‍ക്കാര്‍ ക്വാറൻറീന് സെൻററിലേക്കോ ഹോം ക്വാറൻറീനിലേക്കോ പോകണം. വാഹനങ്ങള്‍ മറ്റെവിടെയും നിര്‍ത്താന്‍ പാടില്ല. മറ്റു ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ജില്ലയില്‍ എവിടെയും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല.
8. യാത്രക്കാരുമായി വരുന്ന ടാക്സി ഡ്രൈവര്‍മാര്‍ ആളുകളെ ഇറക്കിയ ശേഷം തിരികെ ബോര്‍ഡര്‍ ചെക്േപാസ്റ്റുകളില് എത്തി സ്റ്റിക്കര്‍ തിരികെ ഏല്പിക്കണം.
കല്ലൂര്‍ ബി.എഫ്.സിയില്‍നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ റോഡ് വിജില്‍ ആപ്പില്‍ രേഖപ്പെടുത്തും. അന്തര്‍സംസ്ഥാന- ജില്ല അതിര്‍ത്തികളില്‍ പൊലീസ് പരിശോധന ശക്തിപ്പെടുത്തും.
ചെക്പോസ്റ്റുകളുടെ ചുമതല ഓരോ ഡിവൈ.എസ്.പിക്ക് നല്‍കിയിട്ടുണ്ട്.
സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പൊതു ഇടങ്ങളിലോ മാര്‍ഗമധ്യേയോ നിര്‍ത്തിയിട്ടതായി കണ്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ജില്ല പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.