വൈത്തിരി: വെറ്ററിനറി യൂനിവേഴ്സിറ്റി െറസിഡൻറ് പി.ജി വിഭാഗം വിദ്യാർഥികൾക്ക് അലവൻസ് നൽകാതെ യൂനിവേഴ്സിറ്റി. 2019 ബാച്ചിൽ പ്രവേശനം നേടിയ ആറു വിദ്യാർഥികളാണ് യൂനിവേഴ്സിറ്റി അധികൃതരുടെ പിടിപ്പുകേട് മൂലം എട്ടു മാസമായി ഒരു വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നത്. പൂക്കോട് യൂനിവേഴ്സിറ്റിയിലെ ആറു വിദ്യാർഥികളിൽ അഞ്ചുപേർ മണ്ണുത്തിയിലും ഒരാൾ പൂക്കോടുമാണ് പഠനം നടത്തുന്നത്.
ഹോസ്റ്റലോ മെസോ കാൻറീനുകളോ ഇല്ലാത്തതിനാൽ ഇവർ സ്വന്തം ചെലവിലാണ് പഠനവും ജോലിയും മുന്നോട്ടുകൊണ്ടുപോകുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ യൂനിവേഴ്സിറ്റി അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല.
വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ എസ്.എഫ്.ഐ വെറ്ററിനറി സബ് കമ്മിറ്റി ശക്തമായ പ്രതിഷേധങ്ങളിലേക്കും സമരങ്ങളിലേക്കും നീങ്ങേണ്ടിവരുമെന്നു കൺവീനർ എസ്. ഗോകുൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.