വെള്ളമുണ്ട: റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ പൂക്കോട്ടുകടവ് പ്രദേശവാസികൾ ദുരിതത്തിൽ. തൊണ്ടർനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ പാലേരി-കരിമ്പിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പൂക്കോട്ടുകടവ് - കുന്നേരി റോഡാണ് ഇടിഞ്ഞുതാഴ്ന്ന് ഉപയോഗശൂന്യമായത്.
നൂറ് മീറ്ററിലധികം ഭാഗം വരുന്ന ദൂരം ഭാഗികമായും പൂർണമായും ഇടിഞ്ഞുതാഴ്ന്നതിനാൽ ഇതുവഴിയുള്ള യാത്ര നിലച്ചു. കാൽനടയായി നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയണ്. ടാറിങ്ങ് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ച നിലയിലാണ്.
പ്രദേശത്തേക്കുള യാത്രാമാർഗം പുർണമായും തടസപ്പെട്ടതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. റോഡ് ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.