താമരശ്ശേരി: മലയോര കുടിയേറ്റ മേഖലയില്‍ റമദാന് കാലത്തിന് വ്യത്യസ്ത സമ്പ്രദായങ്ങളും അഭിരുചികളും ഭക്ഷണരീതികളും ഉണ്ടായിരുന്നതായി റിട്ട. വ്യവസായ ഓഫിസറും എം.എസ്.എസ് നേതാവുമായിരുന്ന ടി.പി. ഹുസൈന്‍ഹാജി ഓര്‍ക്കുന്നു. നാടിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറിയവരുടെ പിന്തലമുറക്കാര് ചീരോകഞ്ഞിയും മസാലക്കഞ്ഞിയും കപ്പപ്പുഴുക്കുമടക്കമുള്ള പഴയ ഭക്ഷണ സമ്പ്രദായങ്ങള്‍ പ്രത്യേകിച്ച് നോമ്പുകാലത്ത് ഇപ്പോഴും പിന്തുടരുന്നുണ്ട്. സഹോദര സമുദായാംഗങ്ങളുടെ വിഭവങ്ങളില്‍ വരെ നോമ്പുകാല ആഹാരങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
പഴയ കാലത്ത് മലയോര കുടിയേറ്റ മേഖല റമദാനില്‍പോലും കടുത്ത പട്ടിണിയുടെയും ഇല്ലായ്മകളുടെയും മഹാമാരിയുടെയും നാളുകളിലൂടെയാണ് കടന്നുപോയിരുന്നത്. സമുദായത്തിലെ ആര്ഭാടത്തിനും ധൂര്‍ത്തിനുമെതിരെ ശബ്ദിക്കാന്‍ തനിക്ക് പ്രചോദനമായത് ആദ്യകാല അനുഭവങ്ങളാണ്. മാസംകണ്ടതറിഞ്ഞയുടന് പൂനൂര് അവേലം പള്ളിയില്‍ കൂട്ടുകാെരാപ്പം ആവേശത്തോടെ ഓടിച്ചെല്ലുന്നതും തറാവീഹ് നമസ്കാരം കഴിഞ്ഞ് ചൂട്ടും കത്തിച്ച് തിരിച്ചുപോരുന്നതും നോമ്പു തുറക്കാനും നോല്ക്കാനുമുള്ള അവേലം പള്ളിയിലെ കതിനവെടി കാതോര്‍ത്തിരുന്ന കാലവുമെല്ലാം രസകരമായ അനുഭവങ്ങളാണ്. തലോമ്പ് എന്തായാലും നോല്‍ക്കണമെന്ന് എല്ലാവര്ക്കും വാശിയായിരുന്നു. പക്ഷേ, തുടര്നോമ്പുകളെടുക്കാൻ ഉത്സാഹം കുറവായിരുന്നു യുവാക്കളില്‍. നോമ്പ് നോല്ക്കാനും തുറക്കാനുമുള്ള വിഭവദാരിദ്ര്യം തന്നെയാണ് അതിനുള്ള കാരണമായി മനസ്സിലാക്കുന്നത്.
പള്ളി പെയിൻറ് അടിക്കല്‍, അച്ചിപായ വാങ്ങല്‍, ഹൗളിലേക്ക് തൊട്ടിയും കയറും, പാട്ടയും സജ്ജീകരിക്കല്‍, വിളക്ക് കത്തിക്കാനുള്ള ചിമ്മിനി ഇതൊക്കെയും റമദാന് മുേമ്പ മുതിര്‍ന്നവര്‍ ചേര്‍ന്ന് ഒരുക്കിവെക്കും. ഇല്ലായ്മയുടെ കാലഘട്ടമാണെങ്കിലും റമദാനെ സ്വീകരിക്കാനുള്ള ഒരുക്കപ്പാടുകളില് ഒരു സജീവതതന്നെയുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണം തന്നെയായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. പിൽക്കാലത്ത് ഗള്‍ഫ് സ്വാധീനത്താല്‍ നോമ്പുകാലം എല്ലാ വിധേനയും സമ്പന്നമായി. അതിെൻറയൊക്കെ നന്മകള് ഇന്നത്തെ യുവതകളില് നിറയെ കാണാമെന്നും ഹുസൈൻഹാജി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.