നാളികേര വിലവർധന; കർഷകർക്ക് പ്രതീക്ഷ

പുൽപള്ളി: നാളികേര കർഷകർക്ക് പ്രതീക്ഷയേകി തേങ്ങ വില ഉയരുന്നു. ഒരു മാസം മുമ്പ് കിലോക്ക് 15 രൂപയിൽ താഴെ ലഭിച്ചിരുന്ന നാളികേരത്തിന്റെ വില 25 രൂപയോളമായി ഉയർന്നിരിക്കയാണ്. വിളവെടുപ്പിന്റെ അവസാന നാളുകളാണെങ്കിലും വില ഉയർന്നത് കർഷകർക്ക് ആശ്വാസമായി. വയനാട്ടിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കർഷകർ നാളികേരം കൃഷി ചെയ്യുന്നത്. വിലത്തകർച്ച മൂലം കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കുന്നതിന് കേരഫെഡ് മറ്റ് ജില്ലകളിൽ നിന്ന് ന്യായവിലക്ക് നാളികേരം സംഭരിച്ചിരുന്നു.

എന്നാൽ വയനാട്ടിലെ കർഷകർക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. വർഷത്തിൽ രണ്ടോ മൂന്നോ മാസം മാത്രമാണ് നാളികേര വില കാര്യമായി ഉയരുന്നത്. വളത്തിന്റെ വിലയും കൂലി ചെലവുകളും എല്ലാം കണക്കാക്കുമ്പോൾ കർഷകർക്ക് പറയാനുള്ളത് നഷ്ട കണക്ക് മാത്രമാണ്. പലരും കൃഷിയിൽ നിന്ന് പിന്മാറി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തേങ്ങ കേരളത്തിലെത്തുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. നാളികേര കർഷകർക്ക് ആവശ്യമായ പ്രോത്സാഹന പദ്ധതികൾ ജില്ലയിലും നടപ്പാക്കണം എന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - Coconut price hike-Hope for farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.