പുൽപള്ളി: കളനാടിക്കൊല്ലി ചോമാടി പാടശേഖരത്തിൽ കാട്ടുപന്നികളുടെ വിളയാട്ടം. ഒരാഴ്ചക്കുള്ളിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായത്. കാട്ടുപന്നി ശല്യത്തിനെതിരെ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് കർഷകരുടെ പരാതി.
കഴിഞ്ഞ ഒരാഴ്ചക്കിടെ ചോമാടി പാടശേഖരത്തിൽ നിരവധി കർഷകരുടെ നെൽകൃഷിയാണ് കാട്ടുപന്നികൾ ഇല്ലാതാക്കിയത്. സന്ധ്യമയങ്ങുന്നതോടെ കാട്ടുപന്നിക്കൂട്ടം നെൽപാടങ്ങളിലാണ് വൻ നാശം വരുത്തുന്നത്. കർപ്പൂരച്ചാലിൽ സുബാഷിന്റെ 50 സെന്റ് സ്ഥലത്തെ കൃഷി നശിപ്പിച്ചു. 40,000 രൂപയോളം നഷ്ടമുണ്ട്. പ്രദേശത്ത് നിരവധി കർഷകരുടെ നെൽപാടങ്ങളിൽ കാട്ടുപന്നി നാശം വരുത്തിയിട്ടുണ്ട്. കൃഷി നടത്തിയ കർഷകർക്ക് ഇത്തവണ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അർഹമായ നഷ്ടപരിഹാരം വനം വകുപ്പ് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.