പുൽപള്ളി: ഇരുളം ചുണ്ടക്കൊല്ലിയിലെ ആരോഗ്യ വകുപ്പിന്റെ കമ്യൂണിറ്റി ഹാൾ ഉപയോഗപ്രദമല്ലാതെ നശിക്കുന്നു. ഏതാനും വർഷം മുമ്പ് നിർമിച്ച കെട്ടിടം ഉപയോഗപ്പെടുത്താൻ നടപടിയുണ്ടാവണമെന്ന് ആവശ്യം ശക്തം. ആരോഗ്യ വകുപ്പിന്റെ ക്ലാസുകളും ക്യാമ്പുകളുമടക്കം നടത്താനായിട്ടാണ് ഇവിടെ കെട്ടിടം നിർമിച്ചത്. വൈദ്യുതി കണക്ഷൻ ഇതുവരെ നൽകിയിട്ടില്ല. എം.പി ഫണ്ടിൽനിന്നുള്ള ടെലിവിഷൻ നൽകിയിട്ടുണ്ട്.
ഉപകരണങ്ങളോ കസേരകളോ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ ക്യാമ്പ് ഇവിടെ നടത്തിയിരുന്നു. കസേരയടക്കം പുറമേനിന്ന് കൊണ്ടുവന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കെട്ടിടം ഉപയോഗപ്പെടുത്താൻ നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.