പുൽപള്ളി: വനപാതക്കരികിലെ കൂറ്റൻ മരത്തിനുള്ളിലെ പൊത്ത് കൗതുകകാഴ്ചയാകുന്നു. കോളറാട്ടുകുന്നിൽനിന്ന് മടാപ്പറമ്പിലേക്കുള്ള വഴിയരികിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്. മരത്തിനുള്ളിൽനിന്ന് മുകളിലേക്ക് നോക്കിയാൽ ആകാശക്കാഴ്ചകൾ വരെ കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള മരമാണിത്.
ഈ വഴി യാത്ര ചെയ്യുന്നവരെല്ലാം ഈ മരത്തിനരികിൽനിന്ന് ഫോട്ടോ എടുത്തും മറ്റുമാണ് മടങ്ങുന്നത്. അഞ്ചു പേർക്കെങ്കിലും ഈ മരത്തിന്റെ ഉള്ളിൽ കയറി നിൽക്കാൻ കഴിയും.
കൂറ്റൻമരം രണ്ടു ഭാഗങ്ങളായിട്ടാണ് നിൽക്കുന്നത്. ഇതിൽ ഒരു ഭാഗത്താണ് പൊത്ത് രൂപപ്പെട്ടത്. എന്നാൽ, മരം ഉണങ്ങിയിട്ടുമില്ല. ഈ വഴി യാത്രാചെയ്യുന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.