പുൽപള്ളി: ഇടമല കാട്ടുനായ്ക്ക കോളനി നിവാസികളുടെ പുനരധിവാസം യാഥാർഥ്യമായില്ല. പാറക്കെട്ടുകൾക്ക് മുകളിലെ തകർച്ചയെ നേരിടുന്ന വീടുകളിലാണ് കോളനിവാസികൾ കഴിയുന്നത്. ഒരാൾ മരിച്ചാൽ പോലും സംസ്കരിക്കാൻ ഇവിടെ ഇടമില്ല. മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉൾപ്പെട്ട കോളനിയാണ് ഇടമല.
മുപ്പതോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഒരൊറ്റവീട് പോലും വാസയോഗ്യമല്ല. സമീപകാലത്ത് ഇവിടെ മരിച്ചവരെയെല്ലാം സംസ്കരിച്ചത് പാറക്കെട്ടുകൾക്ക് മുകളിൽ മണ്ണിട്ട് മൂടിയാണ്. ഇവരെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ജില്ല കലക്ടറടക്കം ഇവിടം സന്ദർശിക്കുകയും ചെയ്തു. 20 വർഷം മുമ്പ് വിവിധ പ്രദേശങ്ങളിൽനിന്ന് മാറ്റി പാർപ്പിച്ച് കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. പുനരധിവാസത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.