പുൽപള്ളി: വീടുകൾക്ക് മുകളിൽ മരം വീണതിനെ തുടർന്ന് ചേകാടിക്കടുത്ത് ചേന്ദ്രാത്ത് കോളനിയിലെ രണ്ട് കുടുംബങ്ങൾക്ക് വീടില്ല. ബസവൻ, ബസായി, കാളൻ എന്നിവരുടെ വീടാണ് തകർന്നത്. ഈ കുടുംബങ്ങളിൽപെട്ട 20 ആളുകൾ താമസിക്കുന്നത് ആൾട്ടർനേറ്റീവ് സ്കൂളിലാണ്. ഇവരുടെ വീട് നന്നാക്കി നൽകുമെന്ന അധികൃതരുടെ ഉറപ്പ് ഇനിയും നടപ്പായില്ല.
വനാതിർത്തിയോടു ചേർന്നാണ് ചേന്ദ്രാത്ത് കോളനി. കോളനിയോടു ചേർന്ന് അപകടകരമായി നിന്നിരുന്ന മരം മുറിച്ചു നീക്കണമെന്ന് പലതവണ വനപാലകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വനപാലകർ ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ല. ഇതിനിടെ നാലു മാസം മുമ്പാണ് മരം വീടുകൾക്ക് മുകളിലേക്ക് പതിച്ചത്. മേൽക്കൂരയും ഭിത്തിയുമെല്ലാം തകർന്നു. ഇതേത്തുടർന്ന് ഇവരെ താൽക്കാലികമായി ചേന്ദ്രാത്ത് ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് ഇപ്പോൾ ഈ കുടുംബങ്ങൾ കഴിയുന്നത്. തങ്ങളുടെ വീട് നന്നാക്കിത്തരണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് ഇവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.