വയനാട്ടിലെ സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തെ പ്രശംസിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ: വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നതെന്ന് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ദുരന്തമേഖലയിലെ സൈന്യത്തിന്റെ സേവനം എടുത്തുപറയേണ്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വെല്ലുവിളി നേരിടുന്ന ഈയവസരത്തിൽ വയനാടിനൊപ്പം നിൽക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കുകയാണ്.

രണ്ടാംതവണയാണ് അവിടെ ദുരന്തം സംഭവിക്കുന്നത്. അഞ്ചുവർഷം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. ആ മേഖലയിൽ പാരിസ്ഥിതിക പ്രശ്നമുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തീർച്ചയായും ഇതേ കുറിച്ച് അന്വേഷണവും ആവശ്യമാണ്. ദുരന്തം മറികടക്കാൻ അത്യാധുനിക സാ​ങ്കേതിക വിദ്യകളുണ്ടെങ്കിൽ അത് ലഭ്യമാക്കേണ്ടതാണെന്നും രാഹുൽ പറഞ്ഞു.

വയനാട് ഉരുൾ പൊട്ടൽ ലോക്സഭയിൽ ഉന്നയിച്ച രാഹുൽ കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്നും രാഹുൽ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Rahul Gandhi reacts to Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.