ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ട് 

അതിശക്ത മഴ; ബാണാസുര ഡാമിൽ ജലനിരപ്പുയർന്നു

വെള്ളമുണ്ട: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ നെഞ്ചിടിപ്പോടെ പ്രദേശവാസികൾ. ഡാമിന്‍റെ സംഭരണി മുഴുവൻ നിറയാതെ ഷട്ടർ തുറക്കേണ്ടതില്ല എന്ന അധികൃതരുടെ തീരുമാനമാണ് പ്രദേശവാസികളിൽ ആശങ്കയുയർത്തുന്നത്. 2018ലെ പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് സാക്ഷികളായവരാണ് പ്രദേശവാസികൾ. അന്ന് പ്രദേശത്തെ വീടുകളടക്കം വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ തകർന്ന സംഭവമുണ്ടായിരുന്നു. ബാണാസുര സാഗര്‍ ഡാമിൽ ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

774 മീറ്ററാണ് ജലസംഭരണിയുടെ വെള്ളിയാഴ്ചത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്. എന്നാൽ, ഇപ്പോൾ സംഭരണി തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഓറഞ്ച്, റെഡ് അലർട്ടുകൾ കഴിഞ്ഞാൽ മാത്രമേ നിർദേശാനുസരണം ഷട്ടറുകൾ തുറക്കുകയുള്ളൂ. നിലവിൽ കക്കയത്തേക്ക് വെള്ളം കടത്തിവിടുന്നുണ്ട്. പെട്ടെന്ന് ഡാം നിറയുമെന്ന ആശങ്ക വേണ്ടെന്ന് അധികൃതർ പറയുമ്പോഴും ആശങ്കയിലാണ് ജനം.

മുമ്പത്തെ പ്രളയകാലങ്ങളിൽ ഷട്ടർ ഉയർത്തിയതോടെ നിരവധി വീടുകളിൽ വെള്ളം കയറുകയും നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിരുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ ഡാമിനോട് ചേർന്ന പ്രദേശങ്ങളായ പന്തിപ്പൊയിൽ, വാരാമ്പറ്റ, പുതുശ്ശേരിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് നൂറുകണക്കിന് വീടുകൾ അന്ന് വെള്ളത്തിനടിയിലായത്. വീടിന്‍റെ മുകൾ ഭാഗം വരെ വെള്ളം പൊങ്ങിയതിനാൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് അന്നുണ്ടായത്. പെട്ടെന്ന് വെള്ളം പൊങ്ങിയ സമയത്ത് ഒരു മുന്നറിയിപ്പു പോലുമില്ലാതെയാണ് അന്ന് ഷട്ടറുകൾ തുറന്നത്. പല കുടുംബങ്ങൾക്കും വീടിനകത്തുനിന്നും സാധനങ്ങൾ പോലും എടുത്തുമാറ്റാൻ കഴിഞ്ഞില്ല. പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചിരുന്നു. രോഗികളായി കിടക്കുന്നവരും കുട്ടികളുമുള്ള കുടുംബങ്ങൾ വളരെ പ്രയാസപ്പെട്ടാണ് അന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിയത്.

വെള്ളക്കെട്ടിൽ മുങ്ങി ദുരിതത്തിലായ കുടുംബങ്ങളെ അധികൃതർ അവഗണിച്ചതായും പരാതിയുയർന്നിരുന്നു. ദിവസങ്ങളായി വെള്ളം തങ്ങിനിന്ന് വീടുകൾ പലതും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കുടുംബങ്ങൾക്കും ഉണ്ടായത്. ഡാമിൽനിന്ന് ഒഴുകിയ വെള്ളത്തിൽ കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലായി നൂറുകണക്കിന് വീടുകൾ വെള്ളത്തിലായിരുന്നു.

കോടികളുടെ നഷ്ടമുണ്ടാക്കിയ ഷട്ടർ തുറന്ന നടപടി ഒരു അറിയിപ്പുമില്ലാതെയാണെന്ന പരാതി വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു. ആയിരക്കണക്കിന് കർഷകരുടെ ജീവനോപാധിയും നഷ്ടപ്പെട്ടു.

ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്ന കുപ്പാടിത്തറയിലും പരിസരങ്ങളിലും ഏക്കർ കണക്കിന് കൃഷി, വെള്ളം കയറി നശിക്കുകയും ചെയ്തു.

ഡാം നിർമിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതു ബാധിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെയും ശേഖരിച്ചിട്ടില്ല.

പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടിയും ഉണ്ടായിട്ടില്ലെന്നും അന്നത്തെ പഞ്ചായത്ത് ഭരണസമിതിയടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളിയാഴ്ച ജില്ലയിൽ ഓറഞ്ച് ജാഗ്രത നിർദേശമാണ് നൽകിയിരുന്നത്. ശനിയാഴ്ച മുതൽ ആഗസ്റ്റ് ഒമ്പതുവരെ ജില്ലയിൽ പച്ച ജാഗ്രത നിർദേശമാണ് നിലവിൽ നൽകിയിരിക്കുന്നത്.

ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്നു​വി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

നി​ല​വി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ മേ​ഖ​ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​തി​നോ​ട​കം നി​റ​ഞ്ഞ ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ന്ന് വെ​ള്ളം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള​ത്. സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ത്ത​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. പു​ഴ ക​ര​ക​വി​യു​ന്ന സ​മ​യ​ത്ത് ഷ​ട്ട​റു​ക​ളും തു​റ​ന്നാ​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​വും. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. മു​ൻ വ​ർ​ഷം സം​ഭ​വി​ച്ച​തു​പോ​ലെ ഈ ​വ​ർ​ഷം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - rain; The water level in Banasura dam has risen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.