മാനന്തവാടി: മേജർ വൈശാഖ് ദാസിന് കരസേനാ മേധാവിയുടെ മെഡലും പ്രശസ്തിപത്രവും ലഭിച്ചു. കാർഗിൽ മലനിരകളിലെ സ്തുത്യർഹമായ സേവനത്തിനാണ് പുരസ്കാരം. 10 വർഷമായി കരസേനയിൽ ഓഫിസറായി സേവനം അനുഷ്ഠിച്ചുവരുകയാണ്. മാനന്തവാടി ഗ്യാസ് റോഡിൽ റിട്ട. ബാങ്ക് ജീവനക്കാരായ കെ.കെ മോഹൻദാസിന്റെയും ശ്യാമളാ ദേവിയുടേയും മകനാണ്. ഭാര്യ അതുല്യ ദാസ്. മകൻ. നൈതിക്ക് വൈശാഖ്. പുൽത്താര റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.