കൽപറ്റ: ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി വസ്തുക്കളും വിൽപന നടത്തുന്ന നാലു യുവാക്കൾ പിടിയിൽ. താമരശ്ശേരി സ്വദേശികളായ ഷഹാൻ (31), മുഹമ്മദ് റാഷിദ് (26), ബിജിൻ (28), നിലമ്പൂർ സ്വദേശി ജുനൈദ് (33) എന്നിവരാണ് പിടിയിലായത്. വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് സംഘം ലഹരി വസ്തുക്കൾ വിൽപന നടത്തിയത്. ഇവർ സഞ്ചരിച്ച മഹീന്ദ്ര ഥാർ വാഹനത്തിൽനിന്ന് 510 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.