സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തിയതോടെ തമിഴ്നാട് അതിർത്തി പ്രദേശത്ത് നിയന്ത്രണം കടുപ്പിച്ചു.
ഒരു വീട്ടിലെ ആറുപേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. കൂടാതെ ഒരു പൊതുപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. തമിഴ്നാടുമായി അടുത്തുകിടക്കുന്ന പ്രദേശമെന്ന നിലയിൽ രോഗത്തിെൻറ ഉറവിടം അതിർത്തിക്കപ്പുറമാണോ എന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്.
ചുള്ളിയോട്, താളൂർ ഭാഗങ്ങളിൽ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന റോഡുകളിലൊക്കെ ഇപ്പോൾ കടുത്ത നിയന്ത്രണമാണ്. തമിഴ്നാട്ടിലെ താളൂർ, കക്കുണ്ടി ചെക് പോസ്റ്റുകൾ ചുള്ളിയോടിനടുത്താണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് അവിടെനിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ എത്തുന്നത്.
ഇടവഴികളിലൂടെ കാൽനടയായി അതിർത്തി കടക്കുന്നവരും ഏറെയുണ്ട്. ഇങ്ങനെ എത്തുന്നവരെ തടയാൻ നെന്മേനി പഞ്ചായത്ത് അധികൃതർ വാർഡ് സമിതികൾ ഉണ്ടാക്കിയെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
തമിഴ്നാട്ടിൽനിന്നു ഇവിടേക്ക് ആളുകൾ ഏറെ എത്തുന്നുണ്ട്. അങ്ങോട്ട് പോകുന്നവരെ തടയാൻ അവിടത്തെ പൊലീസ്, ആരോഗ്യ വകുപ്പ് വലിയ ജാഗ്രത കാണിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.