കൽപറ്റ: പാചക തൊഴിലാളികളുടെ വേതന വിതരണം ജൂൺ മുതൽ നിർത്തിവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളികൾ തിരുവോണ ദിവസം വീടുകളിൽ ഉപവസിച്ചു. സ്കൂൾ പാചക തൊഴിലാളി സംഘടന ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
2017 മുതൽ വേതന വർധന കുടിശ്ശിക 30,000 രൂപ നൽകാൻ ഉത്തരവുണ്ടായിട്ടും വിതരണം ചെയ്തിട്ടില്ല. സംസ്ഥാനത്ത് 13,700 സ്കൂളുകളിൽ പാചക തൊഴിലാളികളുണ്ട്. മറ്റ് തൊഴിൽ മേഖലയിൽ ആനുകൂല്യങ്ങൾ നൽകിയിട്ടും പാചക തൊഴിലാളികളോട് വിവേചനം കാണിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു.
സർക്കാർ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. 250 കുട്ടികൾക്ക് ഒരു തൊഴിലാളിയെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.