വീടുകളിൽ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ പുറത്തിറങ്ങിയാല്‍ കർശന നിയമനടപടി

വയനാട്​: ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തി​െൻറ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.

ഇപ്പോൾ ചികിത്സയിലുള്ള 3240 പേരിൽ 2800 പേരും വീടുകളിൽ തന്നെയാണുള്ളത്. വീടുകളിൽ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാൻ പാടില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പാക്കുന്നത് വരെ സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിയണം. എല്ലാവരും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിച്ചാൽ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ.

വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും കോവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നതാണ് കാണുന്നത്. ജില്ലയിൽ കൂടി വരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.