മൂപ്പൈനാട്: പഞ്ചായത്തിലെ വടുവൻചാൽ വളവ് കീരിമൂലയിൽ ഒരേക്കർ പാടത്ത് ഞാറുനട്ട് ജി.എച്ച്.എസ്.എസ് വടുവൻചാൽ എൻ.എസ്.എസ് വളന്റിയർമാർ. തുടർച്ചയായ നാലാം വർഷമാണ് വിദ്യാർഥികൾ നെൽക്കൃഷി ചെയ്യുന്നത്. എന്നാൽ, ഈ വർഷം പുറത്തു നിന്ന് ആരുടെയും സഹായമില്ലാതെ എല്ലാ ജോലികളും എൻ.എസ്.എസ് വളന്റിയർമാർ തന്നെയാണ് ഏറ്റെടുത്ത് നടത്തുന്നത്.
വിദ്യാർഥികൾ തന്നെ വിതച്ച് മുളപ്പിച്ചെടുത്ത് വെള്ള ജയ ഇനം ഞാറാണ് നട്ടത്. ഞാറ് നടൽ ഉത്സവം മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. റഫീഖ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡയാന മച്ചാഡോ, വാർഡ് മെംബർമാരായ യശോധ ഗോപാലകൃഷ്ണൻ, ഇ.വി. ശശിധരൻ, അജിത ചന്ദ്രൻ, മൂപ്പൈനാട് പഞ്ചായത്ത് കൃഷി ഓഫിസർ എ.ആർ. ചിത്ര, അസിസ്റ്റന്റ് കൃഷി ഓഫിസർ എൻ.എസ്. പ്രവീൺ, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നേഴ്സിങ് വിഭാഗം അസോസിയേറ്റ് പ്രഫസറും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ എം. ബാബു, എസ്.എം.സി ചെയർമാൻ കെ.ജെ. ഷീജോ, പ്രിൻസിപ്പൽ കെ.വി. മനോജ്, അധ്യാപകനായ കെ.എ. അഫ്സൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വടുവൻചാൽ സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി.പി. സുഭാഷ്, സ്ഥലം ഉടമ കെ. മനോജ് എന്നിവർ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി. മണ്ണിലിറങ്ങി പണിയെടുത്ത് പാടത്തു നിന്ന് പുതിയ പാഠങ്ങൾ പഠിച്ചു തുടങ്ങിയ സന്തോഷത്തിലാണ് നൂറോളം വരുന്ന വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.