മ​ന്ദം​കൊ​ല്ലി​യി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ പ​തി​ഞ്ഞ ക​ടു​വ

മന്ദംകൊല്ലിയിൽ കടുവ തങ്ങുന്നതായി സംശയം; നാട്ടുകാർ ഭീതിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​വ​ക്കു​ട്ടി കു​ഴി​യി​ൽ വീ​ണ മ​ന്ദം​കൊ​ല്ലി ഭാ​ഗ​ത്ത് ക​ടു​വ ത​ങ്ങു​ന്ന​താ​യി സം​ശ​യം. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ക​ടു​വ​യു​ടെ ചി​ത്രം പ​തി​ഞ്ഞ​താ​ണ് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന​ത്.

ര​ണ്ടു മൂ​ന്ന് ദി​വ​സ​മാ​യി രാ​ത്രി ക​ടു​വ​യു​ടെ മു​ര​ൾ​ച്ച​യും കേ​ൾ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കു​ഴി​യി​ൽ നി​ന്നും പി​ടി​ച്ച ക​ടു​വ​ക്കു​ട്ടി​യെ അ​മ്മ​യു​ടെ സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു​വെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​ഞ്ഞ​ത്.

കു​ട്ടി​ക്ക​ടു​വ അ​മ്മ​ക്ക​ടു​വ​യു​ടെ അ​ടു​ത്തെ​ത്തി​യ​തി​ന് വ്യ​ക്ത​ത​യി​ല്ല. മ​ന്ദം​കൊ​ല്ലി, ബീ​നാ​ച്ചി, കൈ​വ​ട്ട​മൂ​ല, പ​ഴു​പ്പ​ത്തൂ​ർ, സി​സി, അ​രി​വ​യ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ഭീ​തി ഒ​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള​ത്.

Tags:    
News Summary - Suspected tiger staying in Mandamkolli; The locals are scared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.