കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ ​സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​ർ

കാട്ടുപന്നിയെ വേട്ടയാടിയ സംഘം അറസ്റ്റില്‍

വരയാല്‍: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വരയാല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. അനന്ദനും സംഘവും തിണ്ടുമ്മല്‍ എന്ന സ്ഥലത്ത് താമസിക്കുന്ന നന്ദകുമാര്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാട്ടുപന്നിയുടെ ഇറച്ചിയും വേട്ടക്ക് ഉപയോഗിച്ച ആയുധങ്ങളും പിടികൂടി.

സംഭവത്തിലെ പ്രതികളായ മലപ്പുറം തവന്നൂര്‍ കളരിക്കല്‍ വളപ്പില്‍ കെ.വി. നന്ദകുമാര്‍ (55), തവിഞ്ഞാല്‍ വിമലനഗര്‍ ചെറുമുണ്ട എ.സി. ബാലകൃഷ്ണൻ (55) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് രണ്ട് പേര്‍ ഒളിവിലാണ്.

വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ മൂന്നില്‍ പെട്ട കാട്ടുപന്നിയെ വേട്ടയാടി കൊന്ന് ഇറച്ചി ശേഖരിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ. അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ടി. ശ്രീജേഷ്, പി.സി. അഖില്‍, അശ്വിന്‍ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - The gang that hunted the wild boar was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.