ഗൂഡല്ലൂർ: റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടേകാൽ പവൻ സ്വർണമാല പറിച്ചോടിയ കള്ളനെ ഗൂഡല്ലൂർ ക്രൈം ടീം വിഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂർ ടീ നരസിംമപുരയിലെ സനാവുള്ളനേയാണ് (35) ഗൂഡല്ലൂർ ഡി.വൈ.എസ്.പി സെൽവകുമാർ, എസ്.ഐ ഇബ്രാഹിം, കോൺസ്റ്റബിൾമാരായ പ്രഭാകരൻ, യുവരാജ്, മുത്തുമുരുകൻ, അശോക് എന്നിവരടങ്ങിയ ക്രൈം ടീം രണ്ടാഴ്ചത്തെ അന്വേഷണങ്ങൾക്കൊടുവിൽ പിടികൂടിയത്.
ഒരു തുമ്പും കിട്ടാതെ കുഴങ്ങിയ പൊലീസ് നീലഗിരി, മലപ്പുറം, വയനാട്, മൈസൂരു ഭാഗങ്ങളിലെ നൂറിലേറെ സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. പ്രതിയിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുത്തു. പ്രതി സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. ബിദർക്കാട് ഹൈസ്കൂൾ റോഡിലെ യശോദയുടെ മാലയാണ് പറിച്ചോടിയത്. ഈ മാസം എട്ടിന് രാവിലെ 11 മണിയോടെ പുഴംപട്ടിയിലെ സ്വന്തക്കാരുടെ വീട്ടിൽ പോയി മടങ്ങി പോകാൻ ബസ് കയറാൻ വരുമ്പോഴാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്.
മുഖത്ത് സ്പ്രേ അടിച്ചതും ഇവർ തലചുറ്റി താഴെ വീണതും കഴുത്തിലെ മാല പറിച്ചോടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് നേരിയ പരിക്കേറ്റിരുന്നു. ഹെൽമറ്റും ജർക്കീനും ധരിച്ച് നടത്തിയ പിടിച്ചുപറിയിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് വളരെ പ്രയാസപ്പെട്ടിരുന്നു. പിടിച്ചു പറികേസിൽ അടയാളം കണ്ടെത്താനാവാത്ത പ്രതിയെ രണ്ടാഴ്ചകൾകൊണ്ട് പിടികൂടിയ പൊലീസ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.