മൂപ്പൈനാട്: റിപ്പൺ തലക്കൽ ദുബൈ റസ്റ്റാറൻറിൽ മോഷണം. റസ്റ്റാറൻറിന് പിന്നിലെ വാതിലിെൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. കാഷ് കൗണ്ടർ കുത്തിത്തുറന്ന് 15,000 രൂപ കവർന്നു. ഇതിന് പുറമെ കൗണ്ടറിന് പുറത്ത് വെച്ച സംഭാവനപ്പെട്ടികൾ പണമടക്കം കൊണ്ടുപോയി. ഇതിൽ ചുരുങ്ങിയത് 5000 രൂപയോളം ഉണ്ടാകും.
തിരുവോണ നാളിൽ അർധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. കടയുടമ കരിമ്പന്‍തൊടി ഹംസയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഏതാനും നാളുകളായി മോഷണം പതിവാണ്.
സമീപ ടൗണായ നെടുങ്കരണയിൽ കടകൾ കുത്തിത്തുറന്ന് മോഷണം പലവട്ടം നടന്നിട്ടുണ്ട്. വ്യാപാരികൾ മുൻകൈയെടുത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതിനുശേഷമാണ് നെടുങ്കരണ ടൗണിൽ മോഷണം കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.