തിരുനെല്ലി: സംസ്ഥാനത്തെ കടുവ കണക്കെടുപ്പുമായി ബന്ധപ്പെട്ട് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാമറ സ്ഥാപിക്കൽ തുടരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രവർത്തനത്തിൽ 25 ജോഡി കാമറകളാണ് ഇതുവരെ സ്ഥാപിച്ചത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദിെൻറ നേതൃത്വത്തിൽ ഉൾക്കാട്ടിലടക്കം 20ഓളം ഉദ്യോഗസ്ഥരുടെയും വാച്ചർമാരുടെയും മേൽനോട്ടത്തിലാണ് കാമറ സ്ഥാപിക്കുന്നത്. നഗർഹോൾ, ബന്ദിപ്പൂർ വന്യജീവിസങ്കേതങ്ങളോട് ചേർന്ന് നിൽക്കുന്ന വനാതിർത്തിയായതിനാൽ വയനാട്ടിൽ ഏറ്റവും കൂടുതൽ കടുവ സാന്നിധ്യമുള്ളതായി കണക്കാക്കപ്പെടുന്നതും ഈ വനത്തിലാണ്. നാളെയോടെ കാമറ സ്ഥാപിക്കൽ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.