പുൽപള്ളിയിൽ ഭീതി പരത്തിയ കടുവയെ കൂട്ടിലാക്കി

പുൽപള്ളി: വയനാട്​ പുല്‍പ്പള്ളി ചീയമ്പത്ത് നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ പിടികൂടി. ഞായറാഴ്​ച രാവിലെ ആറു മണിയോടെ വനം വകുപ്പ്​ ആനപ്പന്തിയിൽ സ്​ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

കടുവക്ക്​ ഏകദേശം ഒമ്പത് വയസോളം പ്രായമുണ്ടാവുമെന്ന് വനപാലകര്‍ പറഞ്ഞു.

ഈ മാസം എട്ടിനാണ്​ കടുവയെ പിടികൂടാനായി കൂട്​ സ്​ഥാപിച്ചത്​. രണ്ടു മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെ ​െകാന്ന കടുവയെ പിടികൂടാത്തതിനെത്തുടർന്ന്​ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. 

Tags:    
News Summary - tiger caught in pulpalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.