ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​തോ​ടെ പേ​ര്യ​ച്ചു​രം റോ​ഡി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ

ക​ട​ന്നു​പോ​കു​ന്നു

പേര്യ ചുരം റോഡിൽ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു

മാനന്തവാടി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിലച്ച പേര്യ ചുരം റോഡിൽ ബുധനാഴ്ച വൈകിേട്ടാടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ ചെറുവാഹനങ്ങൾക്ക് ചുരം റോഡിലൂടെ കടന്നുപോകാൻ കഴിയും. ചെറു വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

എന്നാൽ, വലിയ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള സൗകര്യമായിട്ടില്ല. തിങ്കളാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിൽ കാരണമാണ് പേര്യ ചുരം റോഡിൽ ഗതാഗത തടസ്സമുണ്ടായത്.

രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നു കിലോമീറ്ററോളം ദൂരത്തിൽ റോഡിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞുകൂടിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തെ തുടർന്നാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനായത്. ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും.

പേര്യ ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെയുള്ള ആറ് കിലോമീറ്ററിനുള്ളിൽ 14 സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുമുണ്ടായിരുന്നു. വലിയ പാറക്കൂട്ടങ്ങൾ മാനന്തവാടി - നെടുംപൊയിൽ റോഡിലേക്ക് നിരങ്ങിയെത്തി.

മലവെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കിൽ റോഡ് പലയിടങ്ങളിലായി ഇടിഞ്ഞുതാഴുകയും പൊട്ടിക്കീറുകയും ചെയ്തു. റോഡിൽ ചില സ്ഥലത്ത് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പേര്യ ചുരം റോഡ് നിലവിൽ അപകടാവസ്ഥയിലാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡിലെ കല്ലും മരങ്ങളും നീക്കിയത്. 

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു. മ​റ്റെ​ല്ലാ സ്കൂ​ളു​ക​ളും സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Traffic has been partially restored on Perya Churam Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.