പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്‍റെ പേരിൽ യുഡിഎഫ് നേതാവിനെ പൊലീസ് തടഞ്ഞുവെച്ചത് രണ്ട്​ മണിക്കൂർ

വൈത്തിരി: വാഹന പരിശോധനക്കിടെ പൊല്യൂഷൻ സർട്ടിഫിക്കറ്റു ഹാജരാക്കിയിലെന്ന കാരണത്താൽ ഹൈവെ പോലീസ് യുഡിഎഫിന്റെ ഉന്നത നേതാവിനെ ലക്കിടിയിൽ 2 മണിക്കൂറിലധികം തടഞ്ഞുവെച്ചു.

ചൊവ്വാഴ്ച രാവിലെ പത്തര മണിക്കാണ് സംഭവം. വാഹനത്തിലിരിക്കുന്ന വ്യക്തി ഇന്ന ആളാണെന്നു ഡ്രൈവർ പോലീസിനോട് പറഞ്ഞെങ്കിലും എസ്ഐ ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നുവത്രെ.

അന്തരിച്ച പിണങ്ങോട് അബൂബക്കർ മൗലവിയുടെ ഖബറടക്കത്തിന്​ ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം. സംഭവമറിഞ്ഞു യുഡിഎഫിന്റെ ജില്ലയിലെ നേതാക്കൾ സ്‌ഥലത്തെത്തി പോലീസുമായി സംസാരിച്ച ശേഷമാണു ഇദ്ദേഹത്തെ പോകാനനുവദിച്ചത്.

പ്രമാണങ്ങൾ ഇല്ലെങ്കിൽ പിഴ ഈടാക്കുകയോ ഒറിജിനൽ എത്തിക്കുവാൻ സാവകാശം കൊടുക്കുകയോ ചെയ്യാതെ പോലീസ് ബുദ്ധിമുട്ടിക്കുകയായിരുന്നു എന്ന് യുഡിഎഫിന്റെ ജില്ലയിലെ ഒരു നേതാവ് പറഞ്ഞു. അജ്ഞത മൂലം തന്നെ ബുദ്ധിമുട്ടിച്ച പോലീസുകാരനെതിരെ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു നേതാവ്. അതുകൊണ്ടു ഹൈവെ പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിപ്പെടാതെയാണ് അദ്ദേഹം ചുരമിറങ്ങിയത്.

Tags:    
News Summary - UDF leader was detained by the police for 2 hours for not having a pollution certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.