തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഉണ്ണി. അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒമ്പതാം റാങ്ക് നേടിയാണ് ഉണ്ണി മെഡിക്കൽ പഠനത്തിനു ചേർന്നത്.
നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാന്‍ ഉണ്ണി തിരുവനന്തപുരത്തെത്തിയത്. ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ജീവിത പ്രതിസന്ധികളോട് പൊരുതിക്കയറിയ ഉണ്ണി ഒരു കലാകാരന് കൂടിയാണ്. ഉണ്ണിയുടെ പ്രയത്നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.