കോവിഡ് കാലം; കേക്ക് നിർമാണത്തിൽ കുടുംബങ്ങൾ

വെള്ളമുണ്ട: കോവിഡ് കാലത്ത്​ കുടുംബങ്ങളിൽ കേക്ക് നിർമാണം സജീവം. വീട്ടുകാർ അവർക്കാവശ്യമായ കേക്കുകൾ നിർമിച്ചാണ്​ തുടക്കം. വീടുകളിൽ കേക്ക് ഉണ്ടാക്കുന്നവരുടെ കണക്ക് വലുതാണെന്ന് വ്യാപാരികൾ പറയുന്നു.

എട്ടേ നാല്​ ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിൽ മാത്രം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കേക്ക് നിർമാണത്തിനുള്ള വിപ്പിങ്​ ക്രീം വിറ്റുപോയത് ആയിരത്തിലധികം പാക്കറ്റുകളാണ്. മറ്റു കടകളിലും കേക്ക്​ ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിൽപന കൂടി. വനിതകൾ കേക്ക്​ ഉണ്ടാക്കി വിൽപന നടത്തുന്നുണ്ട്​. കോവിഡ്​ കാലം നൽകിയ നേട്ടങ്ങളിൽ ഒന്നാണിത്​.

Tags:    
News Summary - lockdown; Families in cake making

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.