വെള്ളമുണ്ട: യുവാവിനെ അതിക്രൂരമായി മർദിച്ച് ഗുരുതര പരിക്കേൽപിച്ചവർ അറസ്റ്റിൽ. തരുവണ സ്വദേശികളായ കുന്നുമ്മലങ്ങാടി കാഞ്ഞായിവീട്ടിൽ കെ.എ. മുഹമ്മദ് ലത്തീഫ് (36), കെ. മുഹമ്മദ് യൂനസ് (34), കുന്നുമ്മലങ്ങാടി തളിക്കുഴി വീട്ടിൽ മുനീർ (41) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പൊരുന്നന്നൂർ കുന്നുമ്മലങ്ങാടി എന്ന സ്ഥലത്ത് കുടുംബമായി താമസിക്കുന്ന തരുവണ കുന്നുമ്മലങ്ങാടി നാവിയങ്കണ്ടി മുഹമ്മദലിയുടെ (41) വീട്ടിൽ അതിക്രമിച്ചുകയറി പ്രതികൾ കൈകൊണ്ടും വിറകു വടികൊണ്ടും അതിക്രൂരമായി മർദിച്ചു. അക്രമം തടയാൻ ശ്രമിച്ച ഭാര്യയെയും മാതാവിനെയും ചവിട്ടി തള്ളിവീഴ്ത്തുകയും ചെയ്തു. മർദനത്തിൽ പരാതിക്കാരന്റെ ഇരു കൈകളുടെയും എല്ലുപൊട്ടി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൽ സുരേഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ റഹീം എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.