വെ​ള്ള​മു​ണ്ട: വ​യ​നാ​ടി​ന്റെ ഫു​ട്ബാ​ൾ ഉ​ത്സ​വ​മാ​യി മാ​റി​യ ആ​ര​വം ഫു​ട്ബാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക്. ആ​ര​വം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം പ​ഴി​ചാ​രു​മ്പോ​ൾ വ​രാ​നി​രി​ക്കു​ന്ന നാ​ലാം സീ​സ​ണി​ന്റെ നാ​ഥ​നാ​രാ​വു​മെ​ന്ന​തും ച​ർ​ച്ച​യാ​വു​ക​യാ​ണ്. ചാ​ൻ​സ​ലേ​ഴ്സ് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​മു​ണ്ട​യു​ടെ ഉ​ത്സ​വ​മാ​യി വ​ള​ർ​ന്ന ആ​ര​വം ഫു​ട്ബാ​ൾ നാ​ലാം സീ​സ​ണി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ​ല കോ​ണി​ൽ നി​ന്നു​യ​രു​ന്ന​ത്. പ​രി​പാ​ടി​യെ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി ഹൈ​ജാ​ക്ക് ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ചി​ല​ർ ന​ട​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ട​ത് -വ​ല​ത് മു​ന്ന​ണി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ കൂ​ട്ടു​കെ​ട്ടി​ൽ ക്ല​ബി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ പ​രി​പാ​ടി​യു​ടെ മി​നിറ്റ്സും ബാ​ങ്ക് രേ​ഖ​ക​ളും അ​ട​ക്ക​മു​ള്ള​വ തി​രി​ച്ചേ​ൽ​പി​ക്കാ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ സം​ഘാ​ട​ക സ​മി​തി ത​യാ​റാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് നാ​ലാം ആ​ര​വ​ത്തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ 31ന് ​വി​ളി​ച്ച സ്വാ​ഗ​ത​സം​ഘം യോ​ഗം മാ​റ്റി വെ​ക്കു​ക​യാ​യി​രു​ന്നു.

2019 ലാ​ണ് ആ​ര​വം എ​ന്ന പേ​രി​ൽ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് തു​ട​ക്കം കു​റി​ച്ച​ത്. മൂ​ന്നാം സീ​സ​ൺ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ര​വ​ത്തി​ന്റെ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി ക്ല​ബ് അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ ആ​ര​വം എ​ന്ന പേ​രി​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. എ​സ്.​എ​ഫ്.​എ​യി​ലും സ്ഥാ​നം ഉ​റ​പ്പി​ച്ച​വ​ർ ക്ല​ബി​നെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്ന​തെ​ന്ന് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

വി​വാ​ദം തു​ട​രു​ന്ന​തി​നി​ട​യി​ൽ നാ​ലാം ആ​ര​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​തി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. നാ​ലാം ആ​ര​വം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്ല​ബ് സ്വ​ന്ത​മാ​യി ന​ട​ത്താ​നാ​ണ് നീ​ക്കം. ഇ​തി​നെ​തി​രെ മ​റു​വ​ശ​ത്തു​ള്ള​വ​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാം ആ​ര​വ​ത്തി​ന് ശേ​ഷ​വും വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ട​ത് -വ​ല​ത് മു​ന്ന​ണി​ക​ൾ അ​ന്ന് എ​ട്ടേ​നാ​ൽ ടൗ​ണി​ൽ പൊ​തു​യോ​ഗം വി​ളി​ച്ച് പ​ര​സ്പ​രം ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ​ര​സ്പ​രം ക​ല​ഹി​ച്ച​വ​ർ മൂ​ന്നാം ആ​ര​വ​ത്തി​ൽ ഒ​ന്നി​ക്കു​ക​യാ​യി​രു​ന്നു. നേ​താ​ക്ക​ൾ ഒ​രു​മി​ച്ചെ​ങ്കി​ലും വി​വാ​ദം തീ​ർ​ന്നി​ട്ടി​ല്ല.

മൂ​ന്നാം ആ​ര​വം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും ക​ണ​ക്കി​ന്റെ പേ​രി​ലു​ള്ള വി​വാ​ദം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ക്ര​മ​ക്കേ​ട് ആ​രോ​പ​ണം പ​രി​ഹ​രി​ക്കാ​തെ ഇ​വ​രെ വീ​ണ്ടും പ​രി​പാ​ടി ഏ​ൽ​പി​ക്കു​ന്ന​തി​ൽ ക്ല​ബ് അം​ഗ​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് എ​തി​ർ​പ്പു​ണ്ട്. സം​ഘാ​ട​ക സ​മി​തി​യി​ലെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ട​ത് നേ​താ​ക്ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ബ്രാ​ഞ്ച് -ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ലും ഉ​യ​ർ​ന്ന​താ​യാ​ണ് അ​റി​വ്. മു​സ് ലിം ​ലീ​ഗി​ന​ക​ത്തും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ ക്ല​ബി​ന് ഇ​ല്ലാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യെ​ന്നും മൂ​ന്നാം ആ​ര​വ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലാം ആ​ര​വം ന​ട​ത്തു​മെ​ന്നും ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - 'Aravam' football controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.