വെള്ളമുണ്ട: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രതനിര്‍ദേശം ലഭിച്ച തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയിലുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക ഗ്രാമ പഞ്ചായത്തുകളിലാണ് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് മരിച്ച രണ്ടുപേരും വയനാടുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നതാണ് ജാഗ്രത നിർദേശത്തിന് അടിസ്ഥാനം. ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലെത്തുന്ന രോഗികളും കൂടെയുള്ളവരും മാസ്ക് ഉപയോഗിക്കണമെന്നും കൈകള്‍ സോപ്പിട്ട് കഴുകണമെന്നും വെള്ളമുണ്ടയില്‍ ചേര്‍ന്ന യോഗം നിർദേശിച്ചു. അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. വൃദ്ധരെയും കുട്ടികളെയും ആശുപത്രികളിലേക്ക് കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണം. നിപ രോഗലക്ഷണം നിരീക്ഷിക്കാനായി പ്രത്യേക നിർദേശങ്ങള്‍ പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് നല്‍കും.
പൊതുജനങ്ങള്‍ നിപയെ നിസ്സാര വത്കരിക്കരുതെന്നും ജാഗ്രത കൈവിടരുതെന്നും യോഗം മുന്നറിയിപ്പ് നല്കി. നേരത്തേ ഉണ്ടായിരുന്ന കോവിഡ് ആര്.ആര്.ടി ഗ്രൂപ്പുകള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. സഗീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. സന്തോഷ്, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനീത എന്നിവരും ജനപ്രതിനിധികളും പങ്കെടുത്തു. തൊണ്ടര്‍നാട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന്‍മാസ്റ്റര്‍, ജനപ്രതിനിധകള്‍, ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. എടവകയില്‍ വ്യാഴാഴ്ച യോഗം ചേരുമെന്ന് എ.കെ. ശങ്കരന്‍മാസ്റ്റര്‍, ജനപ്രതിനിധകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഇടവകയില്‍ വ്യാഴാഴ്ച യോഗം ചേരുമെന്ന് പ്രസിഡന്റ് അറയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.